WELCOME TO COOL DECEMBER

Saturday 9 December 2017

WEEKLY REFLECTION-4

            
WEEKLY REFLECTION-4
(5/12/2017 -8/12/2017)

        General activities of the school

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയായിരുന്നു ഇത്. അടുത്തയാഴ്ച  ക്രിസ്തുമസ് പരീക്ഷയായതിനാൽ ഇനി ജനുവരിയിൽ മാത്രമേ അധ്യാപക പരിശീലനം ഉണ്ടായിരിക്കുകയുള്ളൂ.

*School assembly

5/12/2017 ചൊവ്വാഴ്ച രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത വിജയികളായ വിദ്യാർഥിനികളെ അഭിനന്ദിക്കുക എന്നതായിരുന്നു അസംബ്ലിയുടെ ഉദ്ദേശം.

*കൊല്ലം റവന്യൂ ജില്ല കലോത്സവം

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ചു. നാലുദിവസങ്ങളിലായി 13 വേദികളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്നും  വിവിധ വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥിനികൾ കലോത്സവത്തിൽ പങ്കെടുത്തു.

*മെഡിക്കൽ ക്യാമ്പ്

DDRC പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ വച്ച് 6 /12/ 2017 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധനയും തൈറോയ്ഡ് പരിശോധനയും ആയിരുന്നു നടത്തിയത്. സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.



                        My classes

DAY 13 (5/12/2017)

LESSON PLAN:20                                                                                                                        
Standard: 9H
Subject: Physics Unit:
ധാരാവൈദ്യുതി
Topic: ഓം നിയമം ( cont:)
Period:5

             കഴിഞ്ഞ ക്ലാസ്സിൽ ഓം നിയമം complete ചെയ്യാൻ സാധിക്കാത്തതിനാൽ ഈ പീരിയഡും അത് തുടർന്നു... കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെക്കൊണ്ട് പ്രശ്ന നിർദ്ധാരണം ചെയ്യിപ്പിച്ചു.

DAY 14(6/12/2017)

LESSON PLAN:22                                                                                                                          Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ
Period:4

NH4Cl & Ca(OH)2 ഉം ഉപയോഗിച്ച് അമോണിയ നിർമ്മിച്ചു. അതിന്റെ ഗന്ധവും നിറവും  കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു.  ലബോറട്ടറിയിൽ എപ്രകാരം അമോണിയ നിർമിക്കുന്നു എന്ന് ഇന്ററാക്ടീവ് ചാർ്ട്ടിലൂടെ വ്യക്തമാക്കി.

DAY 15 (7/12/2017)

LESSON PLAN:23                                                                                                                     Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ - ഉപയോഗങ്ങൾ
Period:4

അമോണിയയുടെ വ്യാവസായിക നിർമ്മാണം(ഹേബർ പ്രക്രിയ), അമോണിയം ലവണങ്ങൾ തിരിച്ചറിയുന്ന വിധം, അമോണിയയുടെ ഉപയോഗങ്ങൾ എന്നിവ വിവിധ പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കി

DAY 16 (8/12/2017)

standard; IX H 
subject : Chemistry
Period :5
ACHIEVEMENT TEST ന്റെ ചോദ്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു.ഉത്തരപേപ്പറുകൾ നൽകി. സംശയമുള്ള പാഠഭാഗങ്ങൾ ചർച്ച ചെയ്തു.

                   Other activities

*Achievement test

വ്യാഴാഴ്ച മൂന്നാം പിരിയഡ് achievement test നടത്തി. ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ (chemistry) ആയിരുന്നു exam.Teena &Nithya teachers സഹായത്തിനുണ്ടായിരുന്നു.

*my Innovative work 1

ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ എന്ന പാഠത്തിലെ ഓർഗാനിക് ആസിഡുകൾ എന്ന ,topic ആണ് innovative work ന് വേണ്ടി തെരഞ്ഞെടുത്തത്. വിവിധ പ്രകൃതിദത്ത പദാർത്ഥങ്ങളിലെ ഓർഗാനിക് ആസിഡുകൾ കുട്ടികളെ പരിചയപ്പെടുത്തി. അവരിൽ നിന്നും ഫീഡ്ബാക്ക് വാങ്ങി.




*Innovative work 2 (a)

Standard: 9H
Subject: Chemistry
Unit:അലോഹസംയുക്തങ്ങൾ
Topic: അമോണിയ
Period:4

ലബോറട്ടറിയിൽ എപ്രകാരം അമോണിയ നിർമിക്കുന്നു എന്ന് ഇന്ററാക്ടീവ് ചാർ്ട്ടിലൂടെ വ്യക്തമാക്കി.ശേഷം കുട്ടികൾക്ക് അവ arrange ചെയ്യാൻ അവസരം നൽകി.


*Conscientisation (8/12/2017)

Social media abuse എന്ന topic ne ആസ്പദമാക്കി ഒമ്പതാം ക്ലാസ്സിൽ conscientisation program നടത്തി. Deena, Teena & shibi teachers അടങ്ങിയ ഗ്രൂപ്പാണ് പ്രോഗ്രാം നടത്തിയത്. വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികളുടെ participation ഉണ്ടായിരുന്നു. അവരിൽ നിന്നു feedback എഴുതിവാങ്ങി.

Friday 1 December 2017

aids day


WEEKLY REFLECTIONS -3

WEEKLY REFLECTIONS -3

27/11/2017-30/11/2017

1.GENERAL EVENTS OF THE SCHOOL


പ്രത്യേകിച്ച് പൊതുപരിപാടികളൊന്നും തന്നെ ഈ ആഴ്ച ഉണ്ടായിരുന്നില്ല.

  • 27/11/2017 ൽ ഉപജില്ലാ കലോത്സവം ആരംഭിച്ചു .പുനലൂരിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  വിദ്യാർത്ഥിനികൾ  പങ്കെടുത്തു.യൂ.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും നിരവധി സമ്മാനങ്ങളും വിദ്യാര്ത്ഥിനികൾ നേടി.
  • 30 /11 /2017 ൽ മൂന്നാംപിരിയഡ്  സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു .
  • മൗണ്ട് താബോർ ദയറായിൽ പെരുന്നാൾ നടക്കുന്നതിനാൽ 4 /12 /2017 ൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു അറിയിച്ചു. 

2.MY CLASSES OF THE WEEK


DAY 9 (27/11/2017)

  • Lesson plan : 15

           standard : 9 H
           Subject: Chemistry
           unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
           Topic :ലവണത്തിൽ നിന്നും ആസിഡും ആൽക്കലിയും
           Period : 2

നിർവീരീകരണ പ്രവർത്തനത്തിലൂടെ ക്ലാസ് ആരംഭിച്ചു. ലവണത്തിൽ നിന്നും എങ്ങനെ അതുണ്ടാക്കാൻ കാരണമായ ആസിഡും ആൽക്കലിയും എങ്ങനെ തിരിച്ചറിയാം എന്ന് ചർച്ച ചെയ്തു. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ലവണങ്ങളുടെ പേര് ,രാസനാമം ,രാസസൂത്രം , ഉപയോഗം എന്നിവ മനസിലാക്കി.

DAY 10 (28/11/2017)

  • Lesson plan : 16

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി 
          Topic : ധാരാവൈദ്യുതി-  ആമുഖം
          Period : 5
ഒരു ചാലകത്തിൽ കൂടിയുള്ള വൈദ്യുതിയുടെ ഒഴുക്കിനെയാണ് ധാരാവൈദ്യുതി എന്ന് പറയുന്നത് ,വൈദ്യുത ചാർജിനെ യൂണിറ്റാണ് കൂളോം,ചാർജുകളുടെ ചലനമാണുവൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നത്,ഊർജ്ജനിലയിലുള്ള വ്യത്യാസമാണ് പ്രവാഹങ്ങൾക്കു കാരണം എന്നീ ആശയങ്ങൾ രൂപീകരിച്ചു. ഇലെക്ട്രോസ്കോപ്പിന്റെ still model ,ചിത്രങ്ങൾ, കൂടാതെ സെൽ, ബൾബ് , സ്വിച്ച് എന്നിവ ഉപയോഗിച്ചുള്ള circuit  എന്നിവ ഉപയോഗിച്ചു. 


  • LESSON PLAN 21

          Standard : 9 H
          Subject: Physics
          Unit:  പ്രകാശത്തിന്റെ അപവർത്തനം
          Topic : EYE DONATION (ATTITUDE DEVELOPMENT APPROACH)
          Period : 5



DAY 11 (29/11/2017)

  • Lesson plan :17

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി
          Topic : പൊട്ടൻഷ്യൽ വ്യത്യാസം  
          Period : 4
⋆ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കക്കിടയിൽ വൈദ്യുത  പ്രവാഹം ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടെൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം ⋆പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് വോൾട് (V )ആണ്⋆. ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്താനുള്ള കഴിവാണ് വൈദ്യുതചാലക ബലം⋆  പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്ന ബാഹ്യ സ്രോതസ്സുകളെ  emf ന്റെ സ്രോതസ്സുകൾ എന്ന് പറയുന്നു എന്നീ ആശയങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു.

  • Lesson plan : 18

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി 
          Topic : സെല്ലുകളുടെ സംയോജനം 
          Period : 7
Volt meter ,സെർക്യൂട്ടിൽ വോൾട് മീറ്റർ എങ്ങനെ ഘടിപ്പിക്കും,   സെല്ലുകളുടെ  സംയോജനം(Series connection &parallel connection) തുടങ്ങിയവ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു. chart ,circuit എന്നിവ ഉപയോഗിച്ചു.  

DAY 12 (30/11/2017)

  • Lesson plan : 19



           Standard : 9 H

           Subject: Physics
           Unit: ധാരാവൈദ്യുതി 


           Topic :വൈദ്യുതപ്രവാഹം  

           Period : 3
⋆വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുത പ്രവാഹം ⋆ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറണ്ട്⋆കറണ്ടിന്റെ യുണിറ്റ് ആമ്പയർ ആണ് ⋆ഇലക്ട്രിക് കറണ്ട് അളക്കുന്നതിനുള്ള ഉപകരണമാണ് അമീറ്റർ തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു .     .

  • Lesson plan : 20

           Standard : 9 H
           Subject: Physics
           Unit: ധാരാവൈദ്യുതി 
           Topic : ഓം നിയമം  
           Period : 4
*താപനില സ്‌ഥിരമായിരുന്നാൽ ഒരു ചാലകത്തിൽ കൂടിയുള്ള കറണ്ട് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും -ഓം നിയമം *ഒരു നിശ്ചിത പ്രതിരോധം ഒരു സെർകിട്ടിൽ   ഉൾപെടുത്താൻ ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം എന്ന് പറയുന്നു തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു.circuit ,video,&chart  ഉപയോഗിച്ചു .