WELCOME TO COOL DECEMBER

Friday 1 December 2017

WEEKLY REFLECTIONS -3

WEEKLY REFLECTIONS -3

27/11/2017-30/11/2017

1.GENERAL EVENTS OF THE SCHOOL


പ്രത്യേകിച്ച് പൊതുപരിപാടികളൊന്നും തന്നെ ഈ ആഴ്ച ഉണ്ടായിരുന്നില്ല.

  • 27/11/2017 ൽ ഉപജില്ലാ കലോത്സവം ആരംഭിച്ചു .പുനലൂരിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ  വിദ്യാർത്ഥിനികൾ  പങ്കെടുത്തു.യൂ.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും നിരവധി സമ്മാനങ്ങളും വിദ്യാര്ത്ഥിനികൾ നേടി.
  • 30 /11 /2017 ൽ മൂന്നാംപിരിയഡ്  സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു .
  • മൗണ്ട് താബോർ ദയറായിൽ പെരുന്നാൾ നടക്കുന്നതിനാൽ 4 /12 /2017 ൽ സ്കൂളിൽ ക്ലാസ് ഉണ്ടായിരിക്കില്ലെന്നു അറിയിച്ചു. 

2.MY CLASSES OF THE WEEK


DAY 9 (27/11/2017)

  • Lesson plan : 15

           standard : 9 H
           Subject: Chemistry
           unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
           Topic :ലവണത്തിൽ നിന്നും ആസിഡും ആൽക്കലിയും
           Period : 2

നിർവീരീകരണ പ്രവർത്തനത്തിലൂടെ ക്ലാസ് ആരംഭിച്ചു. ലവണത്തിൽ നിന്നും എങ്ങനെ അതുണ്ടാക്കാൻ കാരണമായ ആസിഡും ആൽക്കലിയും എങ്ങനെ തിരിച്ചറിയാം എന്ന് ചർച്ച ചെയ്തു. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ലവണങ്ങളുടെ പേര് ,രാസനാമം ,രാസസൂത്രം , ഉപയോഗം എന്നിവ മനസിലാക്കി.

DAY 10 (28/11/2017)

  • Lesson plan : 16

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി 
          Topic : ധാരാവൈദ്യുതി-  ആമുഖം
          Period : 5
ഒരു ചാലകത്തിൽ കൂടിയുള്ള വൈദ്യുതിയുടെ ഒഴുക്കിനെയാണ് ധാരാവൈദ്യുതി എന്ന് പറയുന്നത് ,വൈദ്യുത ചാർജിനെ യൂണിറ്റാണ് കൂളോം,ചാർജുകളുടെ ചലനമാണുവൈദ്യുത പ്രവാഹം സൃഷ്ടിക്കുന്നത്,ഊർജ്ജനിലയിലുള്ള വ്യത്യാസമാണ് പ്രവാഹങ്ങൾക്കു കാരണം എന്നീ ആശയങ്ങൾ രൂപീകരിച്ചു. ഇലെക്ട്രോസ്കോപ്പിന്റെ still model ,ചിത്രങ്ങൾ, കൂടാതെ സെൽ, ബൾബ് , സ്വിച്ച് എന്നിവ ഉപയോഗിച്ചുള്ള circuit  എന്നിവ ഉപയോഗിച്ചു. 


  • LESSON PLAN 21

          Standard : 9 H
          Subject: Physics
          Unit:  പ്രകാശത്തിന്റെ അപവർത്തനം
          Topic : EYE DONATION (ATTITUDE DEVELOPMENT APPROACH)
          Period : 5



DAY 11 (29/11/2017)

  • Lesson plan :17

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി
          Topic : പൊട്ടൻഷ്യൽ വ്യത്യാസം  
          Period : 4
⋆ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കക്കിടയിൽ വൈദ്യുത  പ്രവാഹം ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടെൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം ⋆പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് വോൾട് (V )ആണ്⋆. ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്താനുള്ള കഴിവാണ് വൈദ്യുതചാലക ബലം⋆  പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്ന ബാഹ്യ സ്രോതസ്സുകളെ  emf ന്റെ സ്രോതസ്സുകൾ എന്ന് പറയുന്നു എന്നീ ആശയങ്ങൾ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു.

  • Lesson plan : 18

          Standard : 9 H
          Subject: Physics
          Unit: ധാരാവൈദ്യുതി 
          Topic : സെല്ലുകളുടെ സംയോജനം 
          Period : 7
Volt meter ,സെർക്യൂട്ടിൽ വോൾട് മീറ്റർ എങ്ങനെ ഘടിപ്പിക്കും,   സെല്ലുകളുടെ  സംയോജനം(Series connection &parallel connection) തുടങ്ങിയവ വിവിധ പ്രവർത്തനങ്ങളിലൂടെ രൂപീകരിച്ചു. chart ,circuit എന്നിവ ഉപയോഗിച്ചു.  

DAY 12 (30/11/2017)

  • Lesson plan : 19



           Standard : 9 H

           Subject: Physics
           Unit: ധാരാവൈദ്യുതി 


           Topic :വൈദ്യുതപ്രവാഹം  

           Period : 3
⋆വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുത പ്രവാഹം ⋆ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറണ്ട്⋆കറണ്ടിന്റെ യുണിറ്റ് ആമ്പയർ ആണ് ⋆ഇലക്ട്രിക് കറണ്ട് അളക്കുന്നതിനുള്ള ഉപകരണമാണ് അമീറ്റർ തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു .     .

  • Lesson plan : 20

           Standard : 9 H
           Subject: Physics
           Unit: ധാരാവൈദ്യുതി 
           Topic : ഓം നിയമം  
           Period : 4
*താപനില സ്‌ഥിരമായിരുന്നാൽ ഒരു ചാലകത്തിൽ കൂടിയുള്ള കറണ്ട് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും -ഓം നിയമം *ഒരു നിശ്ചിത പ്രതിരോധം ഒരു സെർകിട്ടിൽ   ഉൾപെടുത്താൻ ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം എന്ന് പറയുന്നു തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു.circuit ,video,&chart  ഉപയോഗിച്ചു .

No comments:

Post a Comment