WELCOME TO COOL DECEMBER

Tuesday 28 November 2017

WEEKLY REFLECTIONS - 2

WEEKLY REFLECTIONS
(20/11/2017-24/11/2017)

1.GENERAL EVENTS OF THE SCHOOL
20/11/2017,തിങ്കളാഴ്ച മുതൽ 24/11/2017 വെള്ളിയാഴ്ച വരെ നിരവധി പ്രോഗ്രാമുകൾ സ്കൂളിൽ നടന്നു.

  • 22/11/2017 യിൽ അസംബ്ലി ഉണ്ടായിരുന്നു .ഈശ്വര പ്രാർത്ഥനയോടു കൂടി അസംബ്ലി ആരംഭിച്ചു. ഏഴാം ക്‌ളാസ്സിലെ കെസിയ മറിയം ജോൺ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി സന്ദേശം നൽകി. അതിനു ശേഷം ജില്ലാതല ശാസ്‌ത്രമേളയിലെ വിജയികളെ പരിചയപ്പെടുത്തി. 23/11/2017 മുതൽ കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന തല  ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രാർത്ഥനകളും ആശംസകളും നേർന്നു.സ്റ്റാഫ് സെക്രട്ടറി യോഹന്നാൻ സർ ഇവരെ അനുമോദിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കോശി തോമസ് സർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി."അറിവിന്റെ ലോകം " ക്വിസ് കോംപെറ്റീഷനിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.IX Dയിലെ Anagha യാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത് .Interschool basketball competition ഭാഗമായുള്ള കൂപ്പൺ വിതരണത്തിന് കുട്ടികളെല്ലാവരും പങ്കാളികളാകണമെന്നു ഹെഡ് മാസ്റ്റർ നിർദ്ദേശിച്ചു .
  • 23/11/2017ൽ സംസ്ഥാനതല ശാസ്ത്രമേളയിൽ പങ്കെടുക്കൻ കുട്ടികൾ കോഴിക്കോട്ടേക്ക് പോയി.
  • 24/11/2017ൽ വിദ്യാരംഗം കലാവേദിയുടെ   ആഭിമുഖ്യത്തിൽ പത്തനാപുരം ൽ വച്ച് നടന്ന സെമിനാറിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. 


MY CLASSES OF THE WEEK

DAY 5 (20/11/2017)

  • Lesson plan : 7

         Standard : 9 H
         Subject: Chemistry
         Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
         Topic : ആസിഡുകളുടെയും ആൽക്കലികളുടെയും പൊതുസ്വഭാവങ്ങൾ 
          Period : 2
വിവിധ ആസിഡുകളെയും ആൽക്കളികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി .അവയുടെ പൊതുസവിശേഷതകൾ വിവിധ പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തി .Interactive chart ഉപയോഗിച്ച അവ പട്ടികപ്പെടുത്തി.Co-Operative learning model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്

  • Lesson plan : 8

          Standard : 9 H
          Subject: Chemistry
          Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
          Topic : ആസിഡുകളുടെ പൊതുഘടകം
          Period : 4
5E model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്.കുട്ടികൾക്കറിയാവുന്ന ആസിഡുകളുടെ പേര് എഴുതാൻ പറഞ്ഞുകൊണ്ട് ക്ലാസ് ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങളിലൂടെ ആസിഡുകളുടെ പൊതുഘടകം Hydrogen ion(H+) ആണെന്ന ആശയം കുട്ടികളിലേക്കെത്തിക്കുന്നു. 

  • Lesson plan : 9

          Standard : 9 H
          Subject: Chemistry
          Unit:ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
          Topic : ആൽക്കലികളിലെ പൊതുഘടകം 
          Period : 7
Concept attainment model ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്   ആൽക്കലികളിലെ  പൊതുഘടകം Hydroxide ion (OH-) ആണെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി.

DAY 6 (22/11/2017)

  •  Lesson plan : 10


           Standard : 9 H
           Subject: Chemistry
           Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
           Topic : നിർവീരീകരണ പ്രവർത്തനങ്ങൾ
           Period : 4
Dil.HCl ഉം NaOH ഉം ഉപയോഗിച്ച് നിർവീരീകരണ പ്രവർത്തനം (Neuralisation reaction)എന്താണെന്നു കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ഈ പ്രവർത്തനത്തിൽ ആസിഡിന്റെയും ആൽക്കലിയുടെയും ഗാഢത ഒരു പ്രധാന ഘടകമാണെന്നും കൂട്ടിച്ചേർത്തു.

DAY 7  (23/11/2017)

  • Lesson plan : 11


          Standard : 9 H
          Subject: Chemistry
          Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
          Topic : pH മൂല്യം
          Period : 3
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാനുപയോഗിക്കുന്ന ഒരു മാർഗമാണ് pH മൂല്യം എന്ന് pH സ്കെയിലിന്റെ ചിത്രം കാണിച്ച വിശദീകരിക്കുന്നു

  • Lesson plan : 12

          Standard : 9 H
          Subject:Chemistry
          Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
          Topic : pH കളർ ചാർട്ട്
          Period : 4
ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാനുപയോഗിക്കുന്ന ഒരു മാർഗമാണ് pH കളർ ചാർട്ട് എന്ന് വിശദീകരിക്കുന്നു.pH meter എന്താണെന്നു വ്യക്തമാക്കുന്നു.pH മീറ്ററിന്റെ ചിത്രം കാണിക്കുന്നു. ഒരു പദാർത്ഥം ആസിഡാണോ ആൽക്കളിയാണോ എന്നറിയാൻ ഉപയോഗിക്കുന്ന മാർഗങ്ങളാണ് pH സ്കെയിൽ ,pH കളർ ചാർട്ട് pH meter, എന്ന് ക്രോഡീകരിക്കുന്നു.

  • Lesson plan : 13

         Standard : 9 H
         Subject: Chemistry
         Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
         Topic : ലവണങ്ങൾ
         Period : 6
ആസിഡിന്റെയും ആൽക്കലികളുടെയും പൊതുഘടകങ്ങൾ ചേർന്നുണ്ടാകുന്ന ഉത്പന്നം ജലമാണ്,ആസിഡും ആൽക്കലിയും പൂണ്ണമായും പ്രവർത്തിച്ചു ലവണവും ജലവും ഉണ്ടാകുന്ന പ്രവർത്തനമാണ്   നിർവീരീകരണ പ്രവർത്തനം, ലവണങ്ങൾ ഉരുകുകയോ ജലത്തിൽ ലയിക്കുകയോ ചെയ്യുമ്പോൾ പോസിറ്റീവും (കാറ്റയോൺ) നെഗറ്റീവും (ആനയോൺ) ചാർജുള്ള അയോണുകളായി മാറുന്നു,തുടങ്ങിയ ആശയങ്ങൾ രൂപീകരിച്ചു 

DAY 8(24/11/2017)

  • Lesson plan : 14

           Standard : 9 H
           Subject: Chemistry
           Unit: ആസിഡുകൾ,ആൽക്കലികൾ,ലവണങ്ങൾ 
           Topic : ലവണങ്ങളുടെ രാസസൂത്രം രൂപീകരിക്കുന്ന വിധം
           Period : 6
 കാറ്റയോൺ ഉം ആനയോൺ ഉം ഉപയോഗിച്ച് ലവണത്തിന്റെ രാസസൂത്രം രൂപീകരിക്കുന്ന വിധം ഉദാഹരണ സഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു.chart ഉപയോഗിച്ചു
OTHER ACTIVITIES
  • DIAGNOSTIC TEST  (24/11/2017)

                                  Standard : 9 H
                                  Subject: Physics
                                  Unit: പ്രകാശത്തിന്റെ അപവർത്തനം
                                   Topic : കണ്ണും  കാഴ്ചയും
                                    Period : 6

No comments:

Post a Comment