WELCOME TO COOL DECEMBER

Monday 20 November 2017

WEEKLY REFLECTIONS -1

WEEKLY REFLECTIONS
(13/11/2017 -17/11/2017)

  1. GENERAL ACTIVITIES OF THE SCHOOL
13/11/2017 (monday) ഞങ്ങളുടെ teaching practice ആരംഭിച്ചു .ഈ  ആഴ്ചയിൽ കുറെയധികം പ്രോഗ്രാമുകൾ സ്കൂളിൽ നടന്നു . അവ  ചുവടെ ചേർക്കുന്നു.

നവംബർ 14-ശിശുദിനം





ഈശ്വരപ്രാര്ഥനയോടുകൂടി ഇന്നത്തെ ദിവസം ആരംഭിച്ചു .ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. 5 B യിലെ  Neha Thomas ശിശുദിന  സന്ദേശം  നൽകി.ജവാഹർ ലാൽ നെഹ്രുവും മലാല യൂസഫ് സായിയും കൈലാഷ് സത്യാർത്ഥിയും ഒക്കെ സന്ദേശത്തിൽ നിറഞ്ഞു നിന്നു. അതിനു ശേഷം ശാസ്ത്രമേളയിൽ പങ്കെടുത്തു വിജയം കൈവരിച്ച എല്ലാ കൂട്ടുകാരെയും പരിചയപ്പെടുത്തി .സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ പുനലൂർ ഉപജില്ലയിൽ over all championship നേടാനായത് വളരെ വലിയ വിജയമാണ്.തുടർന്നും ഇത്തരത്തിൽ വിജയം കൈവരിക്കാനാകട്ടെ എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ആശംസിച്ചു, പ്രതിജ്ഞയോടെ അസംബ്ലി അവസാനിച്ചു. 

2.DRAWING CONTEXT

14/11/2017  ൽ ICICIBank സംഘടിപ്പിച്ച CREATIVE MASTERS DRAWING CONTEXT -2016 എന്ന ചിത്രരചനാ മത്സരം ഉണ്ടായിരുന്നു .യു.പി ,ഹൈ സ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളായിരുന്നു."DRAW TODAY  FOR A BETTER INDIA "എന്നതായിരുന്നു മത്സരത്തിന്റെ ആപ്തവാക്യം.അനു ടീച്ചറിനോടൊപ്പം മത്സരം ജഡ്ജ്  ചെയ്യാൻ പോയത് ഒരു പുതിയ അനുഭവമായിരുന്നു.

3. കശുമാവിൻ തൈ വിതരണം 

 പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു . അസ്സെംബ്ലിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെല്ലാം കശുമാവിൻ തൈ  വിതരണം ചെയ്തു .അസെംബ്ലയിൽ സ്കൂൾ ഹെഡ്മാസ്റ്റർ കോശി തോമസ് സർ സ്വാഗതം ആശംസിച്ചു. അധ്യക്ഷപദം അലങ്കരിച്ചത് പി .ടി എ പ്രസിഡന്റ് ശ്രീ.ഓ .ഷാജി  ആയിരുന്നു. കശുമാവിൻ തൈ വിതരണം ജില്ലാ പഞ്ചായത്തംഗം Adv.S .Venugopalആയിരുന്നു.ജോസഫ് റമ്പാച്ചൻറ്റെയും ബെഞ്ചമിൻ അച്ഛന്റെയും സാന്നിധ്യം പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്നു. 


 2.MY CLASSES OF THE WEEK

DAY 1 (13/11/2017)

Lesson plan : 1

standard : 9 H
Subject: Physics
unit: പ്രകാശത്തിന്റെ അപവർത്തനം
Topic : കണ്ണും കാഴ്ചയും
Period : 2
                                              നമ്മുടെ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങൾ ഏതൊക്കെയാണെന്നും അതിൽ "ശരീരത്തിന്റ വിളക്ക്" എന്ന് അറിയപ്പെടുന്നത് ഏതാണെന്നും ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.കണ്ണിന്റെ ഘടനയുടെ chart കാണിച്ചു .നിയർ പോയിന്റ് മനസിലാക്കാൻ പ്രവർത്തനം നൽകി. മറ്റൊരു ചാർട്ടും കാണിച്ചു. തുടർന്ന് extended activities നൽകി 

DAY 2 (14/11/2017)

Lesson plan : 2

standard : 9 H
Subject: Physics
unit: പ്രകാശത്തിന്റെ അപവർത്തനം
Topic : ലെൻസിന്റെ  പവർ  
Period : 5
                                    നേത്രരോഗ വിദഗ്ധർ കണ്ണട വാങ്ങാൻ നൽകിയ prescription ന്റെ പകർപ്പ് കാണിച്ചു കൊണ്ട് 'ലെൻസിന്റെ പവർ ' എന്ന ഭാഗത്തേക്ക് കടന്നു. ഒരു ലെൻസിന്റെ ഫോക്കസ് ദൂരത്തിൽ നിന്നും അതിന്റെ പവർ കണ്ടെത്താനുള്ള സമവാക്യം ആയിരുന്നു പാഠഭാഗം.കണക്കുകൾ ഉള്പെടുത്തിയിരുന്നതിനാൽ കുട്ടികൾ വളരെ ആക്റ്റീവ് ആയിരുന്നു
. DAY 3 (15/11/2017)

Lesson plan : 3

standard : 9 H
Subject: Physics
unit: പ്രകാശത്തിന്റെ അപവർത്തനം
Topic : നേത്ര വൈകല്യങ്ങൾ 
Period : 4
                      power point presentation ഉപയോഗിച്ചാണ് പഠിപ്പിച്ചത്. അതിനാൽ കുട്ടികൾക്ക് ആശയങ്ങൾ വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു .observation, group discussion, recording, questioning തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 


DAY 4 (16/11/2017)

Lesson plan : 4

standard : 9 H
Subject: Chemistry
unit: ആസിഡുകൾ ,ആൽക്കലികൾ,ലവണങ്ങൾ
Topic : അലോഹ ഓക്‌സൈഡുകളുടെ  സ്വഭാവം  
Period : 3
                                             സ്കൂളിലെ സയൻസ് ലാബിനെ പറ്റി ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.കാൽസിയം കാർബോണറ്റും നേർപ്പിച്ച HCl  ഉം ഉപയോഗിച്ചു കാർബൺ ഡൈ ഓക്‌സൈഡ്  നിർമിക്കുന്ന experiment കാണിച്ചു.സോഡാ വാട്ടർ  നിർമാണത്തിന്റെ വീഡിയോ ഉണ്ടായിരുന്നു. അവയിലൂടെ അലോഹ ഓക്‌സൈഡുകൾ ജലീല ലായനിയിൽ  ആസിഡ് സ്വഭാവം കാണിക്കുമെന്ന നിഗമനത്തിൽ എത്തി ചേർന്നു.

Lesson plan : 5

standard : 9 H
Subject: Chemistry
unit: ആസിഡുകൾ ,ആൽക്കലികൾ,ലവണങ്ങൾ
Topic : അമ്ലമഴ
Period : 4
                                                  താജ്മഹലിന്റെ ചിത്രം കാണിച്ചു മലിനീകരണത്തെ പറ്റി പറഞ്ഞു .താജ്മഹലിന്റെ തിളക്കം നഷ്ടപ്പെട്ടതിന്റെ കാരണം ഒരു ചാർട്ടിലൂടെ വിശദമാക്കി .അമ്ലമഴ യുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും  വ്യക്തമാക്കി.നിത്യജീവിതവുമായി താരതമ്യപ്പെടുത്തി

Lesson plan : 6

standard : 9 H
Subject:Chemistry
unit: ആസിഡുകൾ ,ആൽക്കലികൾ,ലവണങ്ങൾ
Topic : ലോഹ ഓക്‌സൈഡുകളുടെ  സ്വഭാവം
Period : 6
                                                    നീറ്റുകക്ക ഉപയോഗിച്ചുള്ള   പരീക്ഷണത്തിലൂടെ ലോഹ ഓക്‌സൈഡുകൾ ജലീലലായനിയിൽ ആൽക്കലി സ്വഭാവം കാണിക്കുന്നു എന്ന് നിഗമനത്തിലെത്തി .Interactive  chart  ഉപയോഗിച്ച് ലോഹ ഓക്‌സൈഡുകൾ ,അലോഹ ഓക്‌സൈഡുകൾ എന്നിവ വേർതിരിച്ചു  

3.COMMON REFLECTION FROM COLLEGE

17 /11 /2017 വെള്ളിയാഴ്ച 1 മുതൽ 2  മണി വരെ കോളേജിൽ മീറ്റിംഗ്  ഉണ്ടായിരുന്നു  .  കഴിഞ്ഞ ആഴ്ചയിലെ കാര്യങ്ങളെല്ലാം വിലയിരുത്തി . Diagnostic test അടുത്ത ആഴ്ച  നടത്താനും . തുടർന്ന്   Remedial  ടീച്ചിങ് നൽകാനും തീരുമാനിച്ചു.INNOVATIVE WORK  ന്റെ പ്രവർത്തനങ്ങൾ തുടങ്ങാനും നിർദ്ദേശിക്കപ്പെട്ടു.

No comments:

Post a Comment