WELCOME TO COOL DECEMBER

Saturday 6 January 2018

WEEKLY REFLECTIONS- 5

WEEKLY REFLECTIONS
(1/1/2018 -6/1/2018)

A) GENERAL EVENTS OF THE SCHOOL

                                         അദ്ധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച ആയിരുന്നു. 

  • 4/1/2017  ൽ സ്കൂളിൽ അസ്സെംബ്ലി ഉണ്ടായിരുന്നു.ഈശ്വര പ്രാര്ഥനയോടു കൂടി അസംബ്ലി ആരംഭിച്ചു.അഞ്ചാം ക്ലാസ്സ്‌ലെ വിദ്യാർത്ഥിനി സന്ദേശം നൽകി.സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കനാർഹത നേടിയ Najila mol k (arabic monoact),Athira Baiju(arabi ganam)&Lulu A Raj(cartoon)എന്നിവരെയും  February12 നു ഹൈദരാബാദിൽ വച്ചു നടക്കുന്ന ദക്ഷിണേന്ത്യൻ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന വിദ്യാര്ഥിനികളെയും പരിചയപ്പെടുത്തുകയും അനുമോദനങ്ങളും വിജയാശംസകളും നേരുകയും ചെയ്തു.വിദ്യാർഥിനികൾക്ക് വിതരണവും നടത്തി. Inter School Basket ball Competition Lucky Dipന്റെ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു .സ്കൂൾ  ഹെഡ്മാസ്റ്റർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. അടുത്തയാഴ്ച നടക്കുന്ന PTA Meeting ലേക്ക് കുട്ടികൾ എഴുതി ചെയ്ത് അദ്ധ്യാപകർക്കു നൽകണമെന്ന് നിർദേശിച്ചു. 10 class shuffling January 15നു ശേഷം നടക്കുമെന്നും അറിയിച്ചു. SSLC IT exam ന്റെ Time Table നൽകി. കുട്ടികൾക്ക് പുതുവർഷാശംസകൾ നേർന്നു. 

  • 6/1/2018 ൽ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ ആരംഭിച്ചു.10/1/2018 നു ആണ് സമാപനം.നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 

B) MY CLASSES OF THE WEEK

DAY 19 (1/1/2018)


Image result for new year 2018
Standard:IX H
Period: 2
ആദ്യം തന്നെ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു .അപ്പോഴേക്കും റേച്ചൽ ടീച്ചർ ക്ലാസിലെത്തി കുട്ടികൾക്ക് physics പരീക്ഷ പേപ്പർ നൽകുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.

DAY 20 (3/1/2018)

                     PERIOD :4
                ഇന്ന് ക്രിസ്മസ് പരീക്ഷയുടെ  chemistry paper പേപ്പർ കുട്ടികൾക്ക് നൽകി. ചോദ്യ പേപ്പർ ചർച്ച ചെയ്തു, സംശയങ്ങൾ ദൂരീകരിച്ചു .

DAY 21 (4/1/2018)

  • LESSON PLAN :24
                        SUBJECT : CHEMISTRY
                        UNIT: അലോഹ സംയുക്തങ്ങൾ 
                        TOPIC : സൽഫ്യൂറിക്  ആസിഡ് -വ്യാവസായിക നിർമാണം
                        PERIOD :3
                                   സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ഒരു ചാർട്ടിലൂടെ സൽഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ പരിചയപ്പെടുത്തി.സൽഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം വിശദീകരിച്ചു. INTERACTIVE CHART ഉപയോഗിച്ച് FLOW CHART  നിർമിച്ചു.

  • LESSON PLAN :25
                        SUBJECT : CHEMISTRY
                        UNIT: അലോഹ സംയുക്തങ്ങൾ 
                        TOPIC : സൽഫ്യൂറിക്  ആസിഡ് -ഗുണങ്ങൾ
                        PERIOD : 4
                                   സൽഫ്യൂരിക് ആസിഡിനെ പറ്റിയുള്ള മുന്നറിവ് പരിശോധിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു.ആസിഡിന്റെ ഭൗതിക ഗുണങ്ങളും രാസഗുണങ്ങളും വ്യക്തമാക്കി. ആസിഡും ജലവും ആയുള്ള പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.പഞ്ചസാരയും ആസിഡും തമ്മിൽ പ്രവർത്തിച്ചു കരിയുണ്ടാകുന്ന പ്രവർത്തനം ക്ലാസ്സിൽ കാണിച്ചു.സൽഫ്യൂറിക് ആസിഡ് ശോഷകരമായി ഉപയോഗിക്കുന്നു  എന്ന് വിശദീകരിച്ചു.ആസിഡും ലവണങ്ങളുമായുള്ള പ്രവർത്തനം വ്യക്തമാക്കി.
  • LESSON PLAN :26
                         SUBJECT : CHEMISTRY
                         UNIT: അലോഹ സംയുക്തങ്ങൾ 
                          TOPIC : സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന വിധം
                          PERIOD : 5
                                 കഴിഞ്ഞ ക്ലാസ്സിലെ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ് ആരംഭിച്ചു.സൽഫ്യൂറിക്‌ ആസിഡിന്റെ രാസഗുണങ്ങൾ തന്നെയാണ് ഈ ക്ലാസ്സിലും പഠിപ്പിച്ചത്.സൽഫ്യൂറിക്‌ ആസിഡ് ലോഹങ്ങളുമായും അലോഹങ്ങളുമായും പ്രവർത്തിച്ചു അവയെ ഓക്സീകരിക്കുന്നു എന്ന ആശയം രൂപീകരിച്ചു.സൽഫ്യൂറിക്‌ ആസിഡിന്റെ ലവണങ്ങളാണ് സൾഫേറ്റ് ലവണങ്ങൾ എന്ന് വിശദീകരിച്ചു.അവയെ തിരിച്ചറിയുന്ന വിധം പരീക്ഷണങ്ങളിലൂടെ   
  വ്യക്തമാക്കി.  

DAY 22 (5/1/2018)

  • LESSON PLAN :27
                           SUBJECT : CHEMISTRY
                           UNIT: അലോഹ സംയുക്തങ്ങൾ 
                           TOPIC : ഹൈഡ്രജൻ ക്ലോറൈഡ്
                           PERIOD : 6
                                മുൻക്ലാസുകളിൽ പഠിച്ച അലോഹസംയുക്തങ്ങളെ പറ്റിയുള്ള അറിവ് പരിശോധിക്കുന്നതിനായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പാഠഭാഗം ആരംഭിച്ചു. ഹൈഡ്രജൻ ക്ലോറൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ താരതമ്യപ്പെടുത്തി. പരീക്ഷണശാലയിൽ HCl നിർമിക്കുന്ന വിധവും HCl നെ  തിരിച്ചറിയാനുള്ള പ്രവർത്തനങ്ങളും വീഡിയോ കാണിച്ചു വിശദീകരിച്ചു. ജലത്തിലെ ലേയത്വം തെളിയിക്കുന്നതിനുള്ള ജലധാര പരീക്ഷണം വിശദീകരിച്ചു. ക്ലോറൈഡ് ലവണങ്ങളെ തിരിക്കറിയുന്ന വിധം പ്രവർത്തനത്തിലൂടെ കാണിച്ചു.  

DAY 23 (6/1/2018)

                            JANUARY 2 നു മന്നം ജയന്തി ആയിരുന്നതിനാൽ പൊതു അവധി ആയിരുന്നു. അതിനു പകരം ജനുവരി 6 നു സ്കൂളിൽ ചൊവ്വാഴ്ചത്തെ TIME TABLE  അനുസരിച്ചു  ഉച്ച വരെ ക്ലാസ് ഉണ്ടായിരുന്നു. എനിക്ക് ഉച്ച കഴിഞ്ഞുള്ള പീരീഡ് ആയിരുന്നതിനാൽ ക്ലാസ് നഷ്ടപെട്ടു.

No comments:

Post a Comment